ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തിനും പങ്കാളിത്തമുണ്ടാകുമെന്ന് സൂചന. മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്ദ്യോഗസ്ഥന്‍ കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും. ഇപ്പോള്‍ സഹമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ കാബിനറ്റ് മന്ത്രിയാകാനാണ് സാധ്യത. സത്യപാല്‍ സിംഗ്, ഗജേന്ദ്ര ഷെഖാവത്ത്, അനന്ത് കുമാര്‍ ഹെഗ്ഡെ, മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിംഗ് എന്നിവരും മന്ത്രിമാരാവും. ശിവ് പ്രസാദ് ശുക്ല, ശങ്കര്‍ ഭായ് ബാഗെഡ്, അശ്വനി കുമാര്‍ ചൗബെ എന്നിവര്‍ സഹമന്ത്രിമാരാകും. ആകെ ഒന്‍പത് മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
കേരളത്തില്‍ നിന്ന് ഇക്കുറിയും കേന്ദ്ര മന്ത്രിയുണ്ടാകില്ലെന്നായിരുന്നു സൂചന. പിന്നീടാണ് ബി.ജെ.പിയുടെ കേന്ദ്ര നിര്‍വ്വാഹക സമിതി അംഗമായ അല്‍ഫോണ്‍സ് കണ്ണന്താനം ഇടം നേടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇടതുപക്ഷ പിന്തുണയോടെ കേരളത്തില്‍ എം.എല്‍.എയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം പിന്നീട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. പിന്നീട് ദില്ലി കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
Post a Comment
0 Comments