കാസര്‍കോട്:(www.evisionnews.co) ജില്ലയില്‍ റേഷന്‍ കാര്‍ഡ് ഇതുവരെ ലഭിക്കാത്ത മുഴുവന്‍ കുടുംബത്തിനും ഉടന്‍ ലഭ്യമാക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ ആവശ്യപ്പെട്ടു. നിരവധി കുടുംബത്തിന് പുതിയ റേഷന്‍കാര്‍ഡ് കിട്ടിയിട്ടില്ല. ഇതുകാരണം ഈ കുടുംബങ്ങള്‍ ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്. റേഷന്‍കാര്‍ഡ് കിട്ടിയവരില്‍ പലരുടെയും കുടുംബവിവരങ്ങള്‍ ശരിയായ രീതിയിലല്ല. ഒട്ടേറെ അപാകതയാണ് പുതുക്കിയ റേഷന്‍കാര്‍ഡിലുള്ളത്. അതിനാല്‍ അപാകതകള്‍ തിരുത്തി റേഷന്‍കാര്‍ഡ് വിതരണം ത്വരിതപ്പെടുത്തണമെന്ന് പി രാഘവന്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
Post a Comment
0 Comments