Type Here to Get Search Results !

Bottom Ad

പെരിയടുക്കയിലെ വ്യാജ പ്രചാരണം: കര്‍ശന നടപടി വേണം- ഡിവൈഎഫ്‌ഐ

കാസര്‍കോട് :(www.evisionnews.co) കാസര്‍കോട് കലാപഭൂമിയാക്കാനായി ചിലര്‍ രണ്ടുദിവസമായി നവമാധ്യമങ്ങളില്‍ നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക്കമ്മിറ്റി ആവശ്യപ്പെട്ടു.പെരിയടുക്കയില്‍ നടക്കാത്ത സംഭവവുമായി ബന്ധപ്പെട്ടാണ് നട്ടാല്‍മുളയ്ക്കാത്ത പ്രചാരണം അഴിച്ചുവിട്ടത്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് ഇത് നടത്തിയത്. എസ്ഡിപിഐ- എന്‍ഡിഎഫ് സംഘടനകളാണ് ഇതിനുപിന്നില്‍. ഇത്തരം സാമൂഹ്യദ്രോഹികള്‍ക്കെതിരായി പൊതുസമൂഹമാകെ അണിനിരക്കണം. ഇവര്‍ക്കെതിരെ പൊലീസ് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad