പള്ളങ്കോട് (www.evisionnews.co): കഴിഞ്ഞ ദിവസം വിടപറഞ്ഞ ദേലംപാടി പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡണ്ട് പി അബ്ദുറസാഖ് ഹാജി തന്റെ വേദന മറന്ന് ജനങ്ങള്‍ക്ക് സേവനം ചെയ്ത മഹല്‍ വ്യക്തിത്വമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ദേലംപാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡണ്ട് എ. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. ബഷീര്‍ പള്ളങ്കോട് സ്വാഗതം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറാംഗം യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അഡ്വ. ഹനീഫ് ഹുദവി, അനുസ്മരണ പ്രഭാഷണം നടത്തി. പി.ബി അബ്ദുല്‍റസാഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി ഉഷ, എ. ചന്ദ്രശേഖരന്‍, ഗോപാലന്‍ മണിയാണി, കെ.പി സിറാജുദ്ദീന്‍, പ്രമീള സി. നായിക്, കെ.ബി മുഹമ്മദ് കുഞ്ഞി, ഗംഗാധരന്‍, ടി.കെ ദാമോദരന്‍, രാഘവന്‍ കൊട്യാടി, ഇബ്രാഹിം ഫൈസി, സദാശിവ റൈ, ഐതപ്പ നായ്ക്, എം. യുസുഫ് ഹാജി, സൂപ്പി കൊറ്റുമ്പ, സി.എച്ച് അഷ്‌റഫ് ഹാജി, ഉസാം പള്ളങ്കോട്, എന്‍.എം അബ്ദുല്ല ഹാജി, ഇബ്രാഹിം പള്ളത്തുര്‍, ശുഹൈബ് എ, ബാലകൃഷ്ണ ഗൗഡ, ടി.എ അബ്ദുല്ല ഹാജി, കെ.പി അഹമ്മദ്, പി.കെ മുഹമ്മദലി, ബദ്‌റുദ്ദീന്‍ ദേലംപാടി, സി.കെ സവാദ്, നിസാര്‍ ഊജമ്പാടി, ഹമീദ് പള്ളങ്കോട്, എം.എ അബ്ദുല്‍ ഖാദര്‍, പി.എച്ച് ആസിഫ്, എ. മൊയ്തീന്‍, ഇബ്രാഹിം ഹാജി ഖത്തര്‍, ഇബ്രാഹിം പള്ളങ്കോട്, ഹാഷിം ദാരിമി, പി.കെ അഷ്‌റഫ് സംസാരിച്ചു.
Post a Comment
0 Comments