Type Here to Get Search Results !

Bottom Ad

മദ്യവ്യാപന നയത്തിനെതിരെ താലൂക്ക് മാര്‍ച്ച് വിജയിപ്പിക്കും

കാസര്‍കോട്:(www.evisionnews.co) ആരാധനലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും സമീപം ബാറുകള്‍ അനുവദിക്കാനുള്ള ദൂരപരിധി കുറച്ച് മദ്യരാജാക്കന്‍മാര്‍ക്ക് കേരളത്തിന്റെ മദ്യനയം അടിയറവ് വെച്ച ഇടതു സര്‍ക്കാര്‍ തീരുമാനത്തിനെതിരായി മുസ്്‌ലിം ലീഗ് ഈ മാസം 11ന് സംസ്ഥാന വ്യാപകമായി താലൂക്ക് കേന്ദ്രങ്ങളില്‍ നടത്തുന്ന താലൂക്ക് മാര്‍ച്ച് വിജയിപ്പിക്കാന്‍ കാസര്‍കോട് മണ്ഡലം ഭാരവാഹികളുടെയും മുനിസിപ്പല്‍, പഞ്ചായത്ത്, പ്രസിഡണ്ട്, സെക്രട്ടറിമാരുടെയും പോഷക അനുബന്ധ സംഘടന പ്രസിഡണ്ട്, സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. സി.ടി അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതവും പറഞ്ഞു. എം.സി ഖമറുദ്ധീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.ബി ഷാഫി, മാഹിന്‍ കേളോട്ട്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാല്‍, അബ്ദുല്‍ റഹ്്മാന്‍ ഹാജി പട്‌ള, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, ഇ.ആര്‍ ഹമീദ്, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, റഊഫ് ബായിക്കര, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം, എം.എസ് ഷൂക്കൂര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad