Type Here to Get Search Results !

Bottom Ad

ഇടത് സർക്കാരിന്റെ തെറ്റായ മദ്യനയം: മുസ്ലിം ലീഗ് എക്സൈസ് ഓഫീസ് മാർച്ച് 11ന് കുമ്പളയിൽ

കുമ്പള:(www.evisionnews.co) എൽ ഡി എഫ് സർക്കാറിന്റെ തെറ്റായ മദ്യനയം പുനഃ പരിശോധി ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കുമ്പള റൈഞ്ച് എക്സൈസ് ഓഫീസിലേക്ക് 11ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാർച്ച് നടത്തും. കുമ്പള ലീഗ് ഹൗസിൽ ചേർന്ന നേതൃ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്തു.ജില്ലാ ട്രഷറർ എ അബ്ദുൽ റഹ്‌മാൻ ഉദ്ഘാ ടനം ചെയ്തു, വൈസ് പ്രസിഡന്റ് അബ്ബാസ് ഓണന്ത അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം അബ്ബാസ്, എം അബ്ദുല്ല മുഗു, ശരീഫ് കൊടവഞ്ചി, അബ്ദുൽ ഹമീദ് മച്ചംപാടി, എ കെ ആരിഫ്, എം എസ് എ സത്താർ, ബി എൻ മുഹമ്മദലി, അഷ്റഫ് കൊടിയമ്മ, അബൂബക്കർ , ഇസ്മയിൽ ഹാജി കണ്ണൂർ, യൂ കെ സൈഫുള്ള തങ്ങൾ, സിദ്ദീഖ് മഞ്ചേശ്വരം, സവാദ് അംഗഡിമുഗർ, അബ്ദുൽ റഹ്‌മാൻ ഹാജി വളപ്പ്, സി എച് കാദർ മൊഗ്രാൽ, എം എം ഇബ്രാഹിം മൊഗർ, ടി എം ശുഹൈബ്, ഇബ്രാഹിം ബത്തേരി, കെ വി യൂസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad