Type Here to Get Search Results !

Bottom Ad

ഷിറിയ പുഴയില്‍ തോണി മുങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


ആരിക്കാടി: (www.evisionnews.co )ഷിറിയ പുഴയില്‍ തോണി മുങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഷിറിയ അഴിമുഖത്തിനടുത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു  അപകടം സംഭവിച്ചത്. ആരിക്കാടി കടവത്ത് മൊയ്തീന്റെ മകന്‍ മുനാസിന്റെ (24) മൃത ദേഹമാണ് കണ്ടെത്തിയത്.ഷിറിയ പുഴയിലൂടെ മുനാസടക്കമുള്ള മൂന്നംഗ സംഘം തോണിയിൽ സഞ്ചരിക്കവെ തോണി മറിയുകയായിരുന്നു. മുട്ടം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് തോണിമറിഞ്ഞ് അപകടമുണ്ടായത്.
തീരദേശ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad