Type Here to Get Search Results !

Bottom Ad

മുള്ളേരിയയിൽ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍

Image result for മുങ്ങി മരിച്ചു
മുള്ളേരിയ:(www.evisionnews.co)മുള്ളേരിയയിൽ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍. . മാളങ്കൈ അര്‍ളടുക്കയിലെ പ്രശാന്താ(23)ണ് മരിച്ചത്. പ്രശാന്ത് കഴിഞ്ഞ ദിവസം കോട്ടൂര്‍ പാത്തനടുക്കയിലെ സഹോദരി പ്രസീതയുടെ വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ വൈകിട്ട് മടങ്ങിയതായിരുന്നു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് കുളത്തില്‍ മരിച്ച് കിടക്കുന്നത് കണ്ടത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മാവിനക്കട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട്‌സ് കടയിലെ ജീവനക്കാരനായിരുന്നു 

ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രസന്നന്‍-സാവിത്രി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രേംകുമാര്‍, പ്രസീത.

Post a Comment

0 Comments

Top Post Ad

Below Post Ad