Type Here to Get Search Results !

Bottom Ad

ടെക്‌ഫെഡ് എല്‍.ബി.എസ് കാമ്പസില്‍ എഞ്ചിനിയേര്‍സ് ദിനം ആചരിച്ചു


പൊവ്വല്‍ (www.evisionnews.co): സര്‍ എം. വിശ്വേശരയ്യയുടെ ജന്‍മദിനത്തില്‍ എല്‍.ബി.എസ് എഞ്ചിനിയറിംഗ് കാമ്പസില്‍ എം.എസ്.എഫ് ടെക്‌നിക്കല്‍ വിദ്യാര്‍ത്ഥി വിഭാഗമായ ടെക്‌ഫെഡിന്റെ നേതൃത്വത്തില്‍ എഞ്ചിനിയേര്‍സ് ദിനം ആചരിച്ചു. 

രാഷ്ട്ര പുരോഗതിയില്‍ എഞ്ചിനീയര്‍മാരുടെ പങ്ക് വിഷയത്തില്‍ ചര്‍ച്ചയും ഓപ്പണ്‍ ബ്രില്ല്യന്റ് ഷോയും സംഘടിപ്പിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സില്‍ മികച്ച വിജയം നേടിയ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയും ടെക്‌ഫെഡ് അംഗവുമായിരുന്ന റഹീസിന് ഉപഹാരം നല്‍കി. പരിപാടി യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് ഉദ്ഘാടനം ചെയ്തു. ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. റൗഫ് ബാവിക്കര പ്രഭാഷണം നടത്തി. അജ്മല്‍ മിര്‍ഷാന്‍, സഫ്‌വാന്‍ മൊഗര്‍, മിഹ്‌റാന്‍ തല്‍ഹത്ത്, ഉനൈസ് മുബാറക്ക്, മുഹമ്മദ് ഹാഷിം, കാമില്‍ സഹഷാദ്, ഫഹദ്, സുല്‍കിഫല്‍, ഫാരിസ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad