ചെങ്കള:(www.evisionnews.co) എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൻ ഒരു മാസം നീണ്ടു നിൽക്കുന്ന യൂണിറ്റ് റൈഡിന്റെ ലോഗോ സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യ സംസ്ഥാന പ്രസിഡന്റും മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ഗവേണിംഗ് ബോഡി അംഗവുമായ ഖാദർ ചെങ്കള എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഹാഷിം ബംബ്രാണിക്ക് നൽകി പ്രകാശനം ചെയ്തു.
എം.എസ്.എഫ് കാസർകോട് മണ്ഡലം പ്രസിഡന്റ് അനസ് എതിർത്തോട്, സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, പഞ്ചായത്ത് ഭാരവാഹികളായ ഖാലിദ് ഷാൻ, മുർഷിദ് മുഹമ്മദ്, ഖാദി ബേവി, ഷിഹാബ് പുണ്ടൂർ, അറഫാത്ത് കൊവ്വൽ, മനാൻ ചെങ്കള സംബന്ധിച്ചു.
Post a Comment
0 Comments