Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് യൂണിറ്റ് റൈഡ് ലോഗോ പ്രകാശനം ചെയ്തു


ചെങ്കള (www.evisionnews.co): എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന യൂണിറ്റ് റൈഡിന്റെ ലോഗോ സൗദി കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യ സംസ്ഥാന പ്രസിഡണ്ടും മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ഗവേണിംഗ് ബോഡി അംഗവുമായ ഖാദര്‍ ചെങ്കള എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണിക്ക് നല്‍കി പ്രകാശനം ചെയ്തു. 

കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, പഞ്ചായത്ത് ഭാരവാഹികളായ ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, ഖാദി ബേവി, ഷിഹാബ് പുണ്ടൂര്‍, അറഫാത്ത് കൊവ്വല്‍, മനാന്‍ ചെങ്കള സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad