Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് നേതൃ ക്യാംപ് കള്ളാറില്‍ നടന്നു

കാഞ്ഞങ്ങാട്:(www.evisionnews.co) എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കള്ളാറില്‍ ദ്വിദിന നേതൃക്യാംപ് സംഘടിപ്പിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ജാഫര്‍ കല്ലന്‍ച്ചിറ അധ്യക്ഷത വഹിച്ചു. നേതൃത്വം, സംഘാടനം, രാഷ്ട്രീയം, ആത്മീയം, സംഘടന തുടങ്ങിയ സെഷനുകളില്‍ യഥാക്രമം ബഷീര്‍ എടാട്ട്, ഇബ്രാഹിം പള്ളങ്കോട്, ബഷീര്‍ വെള്ളിക്കോത്ത്, സൈനുദ്ധീന്‍ മാസ്റ്റര്‍, ഉസാം പള്ളങ്കോട് എന്നിവര്‍ ക്ലാ സെടുത്തു. ജന.സെക്രട്ടറി സ്വാദിഖുല്‍ അമീന്‍ സ്വാഗതം പറഞ്ഞു. സമാപന പരിപാടി എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി എം.പി നവാസ് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് എം.പി ജാഫര്‍, ജന.സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, സെക്രട്ടറി എ.സി.എ ലത്തീഫ്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജില്ലാ വൈസ് പ്രസിഡന്റ ജാബിര്‍ തങ്കയം, സെക്രട്ടറിമാരായ റമീസ് ആറങ്ങാടി, കുഞ്ഞബ്ദുല്ല ബീരിച്ചേരി, യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് കൊത്തിക്കാല്‍, മണ്ഡലം പ്രസിഡന്റ് ശംസുദ്ധീന്‍ കൊളവയല്‍, ജന.സെക്രട്ടറി കെ.കെ ബദറുദ്ദീന്‍, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ കെ മുഹമ്മദ് കുഞ്ഞി, സി.എം കുഞ്ഞബ്ദുല്ല, അബ്ദല്ല കള്ളാര്‍, മജീദ് കള്ളാര്‍, നാസര്‍ കള്ളാര്‍, ഇജാസ് പടിഞ്ഞാര്‍, റംഷീദ് തോയമ്മല്‍, അജ്‌നാര്‍, സിയാദ് പരപ്പ, അഫ്‌സല്‍ പാലായി, ജംഷീദ് ചിത്താരി, ഉ നൈസ് മുബാറക്, എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad