Type Here to Get Search Results !

Bottom Ad

ചെർക്കളയിൽ നടന്നത് അസഹിഷ്ണുതയല്ല പേടിച്ചോട്ടം:ഹാഷിം ബംബ്രാണി

ചെർക്കള: (www.evisionnews.co)ചെർക്കള കല്ലടക്ക റോഡ് തകർന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി ചെർക്കളയിൽ നടത്താൻ ശ്രമിച്ച ധർണ്ണ തടഞ്ഞുവെന്നും അസഹിഷ്ണുതയാണ് ഇതിന് പിന്നിലെന്നുമുള്ള ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ പ്രസ്ഥാവന ആരേയും ചിരിപ്പിക്കുന്നതാണെന്ന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി. റോഡ് തടയാൻ വന്നവർ റോഡിൽ മുഴുവൻ നിൽക്കാൻ ആളില്ലാത്തത് കാരണം കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ് തടയാൻ ശ്രമിച്ചത് കണ്ടു നിന്നവരിൽ ചിരി പടർത്തി. ആളില്ലാതെ ഉപരോധം നടത്താൻ കഴിയില്ലെന്ന് കണ്ടപ്പോൾ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് പേടിച്ചോടുകയായിരുന്നു. മാത്രമല്ല വീമ്പിളക്കി  ഉപരോധിക്കാൻ വന്നവർ ഉപരോധം മിനിറ്റുകൾ കൊണ്ട് അവസാനിപ്പിച്ചത് അപഹാസ്യമാണെന്നും ഇത് മറച്ചുവെക്കാനാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ശ്രമിക്കുന്നതെന്നും ഹാഷിം ബംബ്രാണി പരിഹസിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad