Type Here to Get Search Results !

Bottom Ad

സേവനത്തിന്റെ കര്‍മ്മ ഭൂമിയില്‍ സ്‌നേഹ സ്പര്‍ശം നല്‍കി എംഎസ്എഫിന്റെ കര്‍മ്മ ഭടന്മാര്‍


ബഷീര്‍ ചിത്താരി
മക്ക : (www.evisionnews.co) പരിശുദ്ധ ഹജ്ജ് സേവന രംഗത്ത് കെ എം സി സി നടത്തി വരുന്ന വളണ്ടിയര്‍ സേവനം ഇന്ന് അന്താരാഷ്ട്ര പ്രശംസ നേടി കഴിഞ്ഞ  തുല്യത ഇല്ലാത്ത ഒരു സേവന മാര്‍ഗ്ഗമായി വളര്‍ന്നിരിക്കുകയാണ്
ഈ സേവന പാതയില്‍ കേരളത്തിലെ മിക്ക സംഘടനകളും കൂടി ചേര്‍ന്നപ്പോള്‍ അത് ഹാജിമാര്‍ക്കൊരു വിവരണാതീതമായ സമാശ്വാസംമാണ് ആസ്വാദിക്കാന്‍ കഴിഞ്ഞത്. 
വിമാന താവളം മുതല്‍ മക്ക,അസീസിയ അറഫ മുസ്തലിഫ മിന എന്നീ ഹജ്ജിന്റെ കര്‍മ്മ ഭൂമിയില്‍ എല്ലാം ലോകത്തിന്റ നാനാ ദിക്കുകളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് താങ്ങും തണലുമായി കെ എം സിസിയുടെ കര്‍മ്മ ഭടന്മാര്‍ സേവനത്തിന്റെ പാല്‍ പുഞ്ചിരിയുമായി അഹോരാത്രം ഹാജിമാര്‍ക്ക് ആശ്വാസ തണലായി സേവന നിരതനായി നില കൊള്ളുകയായിരുന്നു.
വിമാന താവളം തൊട്ട് ആരംഭിക്കുന്ന സേവനത്തിന്റെ തൂവല്‍ സ്പര്‍ശം മക്ക,അസീസിയ,അറഫ,മുസ്തലിഫ,മിന തുടങ്ങിയ ഹജ്ജിന്റെ കര്‍മ്മ ഭൂമിയില്‍ ലോകത്തിന്റ വിവധ ഭാഗത്ത് നിന്നുള്ള ഹാജിമാര്‍ക്ക് സേവനത്തിന്റെ കുളിര്‍മ നുകരുവാന്‍ സാധിക്കുന്നത് വലിയ അനുഭവമായി ഹാജിമാര്‍ വിലയിരുത്തുമ്പോള്‍ ഈ സേവന രംഗത്തുള്ളവര്‍ സായൂജ്യം അടയുകയാണ്.
കെഎംസിസിയെ മാതൃകയാക്കി മുസ്ലിം ലീഗിന്റെ സേവന പാരമ്പര്യരീതി ഉള്‍ക്കൊണ്ട് കൊണ്ട് മക്കയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന ചുറു ചുറു ക്കുള്ള വിദ്യാര്‍ത്ഥികള്‍ എംഎസ്എഫ്ന്റെ കുടക്കീഴില്‍ തങ്ങളുടെ അവധിക്കാലം ഹാജിമാര്‍ക്ക് സേവനം അര്‍പ്പിക്കാനുള്ള അവസരമായി തിരഞ്ഞെടുത്തപ്പോള്‍  ആ കൗമാര കൂട്ടായ്മ ജന ലക്ഷങ്ങള്‍ ഒരു ലോകമായി മാറുന്ന ഈ ലോക സംഗമത്തില്‍ സേവനത്തിന്റെ മാലാഖമാരായി മാറുന്ന കാഴ്ച ഏവര്‍ക്കും കണ്ണിനു കുളിര്‍മ നല്‍കുന്ന കാഴ്ചയായി.
മക്ക എംഎസ്എഫ് സാരഥികളായ സല്‍സബീലിന്റെയുംബാസിമിന്റെയും റിഷാദിന്റെയും നേതൃത്തത്തില്‍ ഹാജിമാര്‍ വന്നിറങ്ങിയത് മുതല്‍ മക്കയില്‍ നിന്നും തിരിച്ചു പോകുന്നത് വരെ

ഹജ്ജിന്റെ വിവിധ ഭൂമികയില്‍ ഹാജിമാര്‍ക്ക് ദാഹ ജലവും കഞ്ഞിയും ഭക്ഷണപൊതികളും ചെരുപ്പ് നഷ്ടപ്പെട്ടവര്‍ക്ക് ചെരുപ്പ് നല്‍കിയും വഴികാട്ടിയായും  അവര്‍ സേവന രംഗത്ത് അണി നിരന്നു .
കെഎംസിസിയിലൂടെ സേവന രംഗത്ത് കടന്നു വന്നവരുടെ മക്കളായ ഈ എം എസ് എഫ്  പ്രവര്‍ത്തകര്‍  ചെറുപ്പത്തില്‍  തന്നെ ഏറ്റവും  ഉന്നതമായ  ആഗോള നിലയില്‍ തന്നെ ചര്‍ച്ച  ചെയ്യപ്പെടുന്ന ഈ സേവനത്തില്‍ കണ്ണികള്‍ ആകുന്നത് എംഎസ്എഫിനും മുസ്ലിം ലീഗിനും കെഎംസിസിക്കും അഭിമാനം നല്‍കുന്ന കാര്യമാണ് .



Tags

Post a Comment

0 Comments

Top Post Ad

Below Post Ad