മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയ വിദ്യാലയമുറ്റത്ത് അവര്‍ ഒരിക്കല്‍ കൂടി ഒരുമിച്ചു. മറക്കാന്‍ പറ്റാത്ത കുറെ ഓര്‍മകളും വിശേഷങ്ങളുമായിട്ടാണ് അവര്‍ വീണ്ടും പഴയ വിദ്യാലയ മുറ്റത്തെത്തിയത്. മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1989 ബാച്ചാണ് വിദ്യാഭ്യാസ കാലയളവിലെ ഓര്‍മകളെ ധന്യമാക്കി സംഗമിച്ചത്. കാലം മുഖങ്ങള്‍ക്കും ജീവിത രീതിക്കും മാറ്റം വരുത്തിയെങ്കിലും സൗഹൃദത്തിന് കൂടുതല്‍ കരുത്തേകിയിരിക്കുകയാണെന്ന് കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
സ്‌കൂള്‍ വികസന സമിതി ഭാരവാഹികളായ പ്രിന്‍സിപ്പാല്‍ ബാലകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ കെ. അരവിന്ദന്‍, മുജീബ് കമ്പാര്‍, മാഹിന്‍ കുന്നില്‍, സീതു കസബ്. സി.എച്ച് മുജീബ്, അംസു മേനത്ത് സ്വീകരിച്ചു. മുഹമ്മദ് ജമാലുദ്ദീന്‍, അഹ്മ്മദ് ഷെരീഫ് കമ്പാര്‍, എന്‍.എ സൈനുദ്ധീന്‍, മൊയ്തീന്‍ കുട്ടി.നൗഷാദ്, എം.കെ അഷ്‌റഫ് ദില്‍കുഷ്, ഹനീഫ് ചൗക്കി, പി.എ. റഫീഖ്, കെ.ബി ഷരീഫ്, സി.എം ഇസ്മായില്‍, കെ. മജീദ് മൊഗര്‍, കെ.ബി ബാപ്പുട്ടി, കുഷല്‍ കുമാര്‍. സിദ്ധീഖ് കൊക്കടം, അബ്ദുല്‍ കരീം, എം. അബൂബക്കര്‍ സിദ്ധീഖ്, മുഹമ്മദ് അഷ്‌റഫ് മീത്തലെ, സുരേഷ്, പി.എം സുലൈമാന്‍, പി.എച്ച് സീതു പങ്കെടുത്തു. പഴയ ഓര്‍മകളും പുതിയ കുടുംബ വിശേഷങ്ങളും പങ്കുവെച്ചാണ് പഴയ കളിക്കൂട്ടുകാര്‍ പിരിഞ്ഞത്.
Post a Comment
0 Comments