Type Here to Get Search Results !

Bottom Ad

മോഹന്‍ലാലിന് പ്രധാനമന്ത്രി മോദിയുടെ കത്ത്; 'ശുചിത്വ പദ്ധതിക്ക് പിന്തുണ വേണം'


ന്യൂഡല്‍ഹി: (www.evisionnews.co) ഒക്ടോബര്‍ രണ്ടു വരെ രാജ്യത്ത് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. സെപ്റ്റംബര്‍ 15ന് ആരംഭിച്ച് രണ്ടാഴ്ച നീളുന്ന സ്വച്ഛ്ത ഹി സേവ (ശുചിത്വം സേവനമാണ്) പ്രചാരണ പരിപാടിക്ക് പിന്തുണ തേടിയാണ് മോദി കത്തയച്ചത്. മഹാത്മാഗാന്ധിയുടെ ഹൃദയത്തോടു ചേര്‍ന്നു നിന്നിരുന്ന 'സ്വച്ഛതാ' പദ്ധതിയുമായി ബന്ധപ്പെട്ടാണ് താന്‍ ഇതെഴുതുന്നതെന്ന വാക്കുകളോടെയാണ് കത്തിന്റെ തുടക്കം. വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയിലൂടെ മാത്രമേ രാജ്യത്തിന് വൃത്തി സാധ്യമാകൂവെന്നായിരുന്നു ഗാന്ധിജിയുടെ വിശ്വാസം. ഓരോരുത്തരും അതില്‍ പങ്കാളിയാകണം. ഇക്കാര്യം മനസ്സില്‍ വച്ചുകൊണ്ട് ശുചിത്വവിഷയത്തില്‍ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്ത ബോധം പുതുക്കേണ്ടതുണ്ട്. 'ശുചിത്വം സേവനമാണ്' എന്ന വാക്കുകള്‍ മനസിലോര്‍ത്തു കൊണ്ടായിരിക്കണം വരുംനാളുകളിലെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ഗാന്ധിജയന്തി വരെ രാജ്യമൊട്ടുക്ക് പ്രചാരണ പരിപാടികള്‍ നടത്താനാണു തീരുമാനം. വൃത്തിഹീനമായ ചുറ്റുപാട് രാജ്യത്തെ ദുര്‍ബല വിഭാഗത്തെയാണ് ഏറ്റവും ബാധിക്കുക. അവര്‍ക്കു വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹിമയുള്ള സേവനവും ശുചിത്വമുള്ള ചുറ്റുപാട് സമ്മാനിക്കുകയെന്നതാണ്. വന്‍തോതിലുള്ള മാറ്റം കൊണ്ടുവരുന്നതിന് സിനിമയ്ക്ക് സാധിക്കും. ഏറെ ആരാധകര്‍ ഉള്ള നടനെന്ന നിലയ്ക്ക് മോഹന്‍ലാലിന് ജനങ്ങളുടെ ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നും കത്തില്‍ പറയുന്നു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad