കാസർകോട്:(www.evisionnews.co)കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനത്തെ യുവജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപ്പെടുന്നതിനും പരിഹരിക്കുന്നതിനും എല്ലാ ജില്ലകളിലും അദാലത്തുകള്‍ നടത്തുന്നു. കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ ഈ മാസം 16 ന് രാവിലെ 11 മണിമുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. 18 നും 40 നും മദ്ധ്യേയുള്ളവരില്‍ നിന്നും പരാതികളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് -0471-25308630
Post a Comment
0 Comments