Type Here to Get Search Results !

Bottom Ad

ഹൊസ്ദുര്‍ഗ്-നീലേശ്വരം-മടിക്കൈ റോഡ് പ്രവൃത്തി ഉദ്ഘാടനം ആറിന്

കാഞ്ഞങ്ങാട്:പൊതുമരാമത്ത് ദേശീയപാതാ വിഭാഗം  ഹൊസ്ദുര്‍ഗ്- നീലേശ്വരം-മടിക്കൈ റോഡിന്റെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ഉദ്ഘാടനം  റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ഈ മാസം ആറിന് ഉച്ചയ്ക്ക് രണ്ടിന് മടിക്കൈ അമ്പലത്തുകരയില്‍ നടക്കുന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.  പി കരുണാകരന്‍ എം പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, നഗരസഭ ചെയര്‍മാന്‍മാരായ വി വി രമേശന്‍, പ്രൊഫ കെ പി ജയരാജന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad