കുമ്പള:(www.evisionnews.co)ഗള്‍ഫിലേക്ക് പുകയില ഉല്‍പ്പന്നങ്ങൾ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ബായാര്‍ പദവിലെ മുഹമ്മദ് (38), ഇബ്രാഹിം(27) എന്നിവരാണ് പിടിയിലായത്.ഗള്‍ഫിലേക്ക് കടത്താനായി കൊണ്ടുപോവുകയായിരുന്ന 25 കിലോ പുകയില ഉല്‍പ്പനങ്ങളുമായി ഇവരെ കുമ്പള എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.കാറില്‍ മംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ സോങ്കാല്‍ മണ്ണംകുഴിയില്‍ വെച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധനന. സൗദിയിലേക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താനായിരുന്നു ഇവരുടെ ശ്രമമെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഷിജു, സിവില്‍ ഓഫീസര്‍മാരായ രാജന്‍, അബ്ദുല്ല, നൗഷാദ്, സജിത്ത്, പ്രിജിത്ത്, ശ്രീകാന്ത്, സുധീന്ദ്രന്‍, ഡ്രൈവര്‍ മൈക്കിള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post a Comment
0 Comments