Type Here to Get Search Results !

Bottom Ad

'പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് ഘടകകക്ഷികളല്ല'; ചെന്നിത്തലയെ വിമര്‍ശിച്ച അസീസിനോട് ഹസന്‍


മലപ്പുറം: (www.evisionnews.co)  പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് ഘടക കക്ഷിയല്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ട്. പ്രതിപക്ഷ നേതാവാകാന്‍ കൂടുതല്‍ യോഗ്യത ഉമ്മന്‍ ചാണ്ടിക്കാണെന്ന ആര്‍എസ്പി നേതാവ് എഎ അസീസിന്റെ പ്രസ്താവനയോടെ പ്രതികരിക്കുകയായിരുന്നു എംഎം ഹസന്‍. അസീസിന്റെ പരാമര്‍ശം തന്നെ അത്ഭുതപെടുത്തി. വളരെ കാര്യക്ഷമമായിട്ടാണ് ചെന്നിത്തല പ്രവര്‍ത്തിക്കുന്നത്.
പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെക്കാള്‍ കൂടുതല്‍ ശോഭിക്കുക ഉമ്മന്‍ ചാണ്ടിയാണെന്നായിരുന്നു അസീസ് പറഞ്ഞത്. ഉമ്മന്‍ചാണ്ടിയെപ്പോലെ ഓടിനടന്ന് പ്രവര്‍ത്തിക്കാനുളള മിടുക്ക് ചെന്നിത്തലക്കില്ലെന്നും അസീസ് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അസീസിന്റെ പ്രസ്താവന.
ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നാണ് ആര്‍എസ്പി നേരത്തെയും പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ പോലെ രാപ്പകലില്ലാതെ ഓടി നടന്ന് പ്രവര്‍ത്തിക്കാനുളള മിടുക്ക് രമേശ് ചെന്നിത്തലക്കില്ല. പ്രസ്താവന വിവാദമായതോടെ തിരുത്തുമായി അസീസ് രംഗത്തെത്തി. പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും ചെന്നിത്തല ഓടി നടക്കുന്ന ആളല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അസീസ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്ക് കിട്ടുന്ന പരിഗണന രമേശ് ചെന്നിത്തലക്ക് ലഭിക്കില്ല. മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന നിലക്ക് ഇത്തരം സ്ഥാനമാനങ്ങളിലേക്ക് ഉമ്മന്‍ചാണ്ടി അനുയോജ്യനായ വ്യക്തിയാണ്. ഉമ്മന്‍ ചാണ്ടിക്കുളള ജനകീയ പിന്തുണ ചെന്നിത്തലക്കില്ല. ഘടകകക്ഷികള്‍ക്കിടയില്‍ മാത്രമല്ല കോണ്‍ഗ്രസില്‍ തന്നെയും ഇക്കാര്യത്തില്‍ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്നും അസീസ് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad