ന്യൂഡൽഹി:(www.evisionnews.co) വർധിച്ചുവരുന്ന സവാള വില പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. 2,400 ടൺ സവാളഈജിപ്തിൽനിന്ന് ഇറക്കുമതി ചെയ്തു. വില ഇനിയും ഉയരുകയാണെങ്കിൽ കൂടുതൽ സവാള ഇറക്കുമതി ചെയ്യുമെന്നും കേന്ദ്രം വ്യക്തമാക്കി. സ്വകാര്യ വ്യാപാരികൾ വഴിയാണ് കേന്ദ്രം സവാള ഇറക്കുമതി ചെയ്തത്. ഉപഭോക്തൃ മന്ത്രാലയം വിലവർധനവ് നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഗുണനിലവാരം അനുസരിച്ചു ചില്ലറ വിപണിയിൽ 40–50 രൂപ വരെയാണ് ഒരു കിലോ സവാളയുടെ വില. നിലവിൽ 2,400 ടൺ സവാള മുംബൈ തുറമുഖത്തെത്തി. അധികമായി 9,000 ടൺ കൂടി ഓർഡർ ചെയ്തിട്ടുണ്ട്. അവ വൈകാതെ എത്തിച്ചേരും. പൊതു വ്യാപാര ഏജൻസികൾ വഴിയുള്ള ഇറക്കുമതിക്ക് ഇപ്പോൾ നീക്കമില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 2015ൽ സ്വകാര്യ, പൊതു ഏജൻസികൾ വഴിയായി ഇന്ത്യ സവാള ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു
Post a Comment
0 Comments