ന്യൂഡൽഹി:(www.evisionnews.co) ഡൽഹി ഗാസിപ്പൂരിലെ മാലിന്യക്കൂമ്പാരത്തിൽ സ്ഫോടനം. രണ്ടുപേർ മരിച്ചു, അഞ്ചുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കൂടുതൽപ്പേർ അപകടത്തിൽപ്പെട്ടതായാണ് സൂചന. മാലിന്യക്കൂമ്പാരത്തിൽനിന്നുണ്ടാകുന്ന വാതകമാണു സ്ഫോടനത്തിനു കാരണമായതെന്നാണു സൂചന. റോഡിലൂടെ പോകുകയായിരുന്ന കാർ സ്ഫോടനത്തിൽ തെറിച്ചു സമീപത്തെ കോണ്ട്‌ലി കനാലിൽ വീണു. നാലു കാറുകൾക്കൂടി കനാലിൽ വീണെന്നും റിപ്പോർട്ടുകളുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
Post a Comment
0 Comments