ബേക്കൽ :(www.evisionnews.co)ഐ എം സി സി കുവൈത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ ഇല്യാസ് നഗർ - ഖിളിരിയാ നഗർ ഐ എൻ എൽ ശാഖ കമ്മിറ്റി നടത്തിയ ഓണക്കോടി വിതരണോൽഘാടനം ഉദുമ എം എൽ എ കെ കുഞ്ഞിരാമൻ നിർവഹിച്ചു ,സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ഐ എൻ എൽ നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങളെ എം എൽ എ അഭിനന്ദിച്ചു .ബേക്കൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഐ എം സി സി - ജി സി സി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു .ഐ എൻ എൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് ,ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൊയ്തീൻ കുഞ്ഞി കളനാട് ,അജിത് കുമാർ ആസാദ്, അബ്ദുൽ റഹ്മാൻ മാസ്റ്റർ ,ഹനീഫ് കടപ്പുറം ,റാഷീദ് ഹദ്ദാദ്, മൊയ്തു ഹദ്ദാദ് നഗർ ,കെ കെ അബ്ദുൽ കാദർ ,ഷൗക്കത്ത് പൂചക്കാട് ,കെ കെ അബ്ബാസ് ,ഹനീഫ് പി എച്ച് ,സത്താർ ഖിളിരിയാ,എം എ മജീദ് എന്നിവർ സംസാരിച്ചു , ഐ എം സി സി ഷാർജാ - കുവൈത്ത് കമ്മിറ്റി നടത്തി വരുന്ന മില്ലത്ത് സാന്ത്വനം പ്രവർത്തനത്തിന്റെ തുടർച്ചയായാണ് ചടങ്ങ് നടത്തിയത്.ചടങ്ങിൽ വെച്ച് പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മാണത്തിന് ധനസഹായമായി ഒരു ലക്ഷം രൂപ കൈമാറി
Post a Comment
0 Comments