Type Here to Get Search Results !

Bottom Ad

യു.എ.ഇ കെ.എം.സി.സി സമാശ്വാസ പദ്ധതി ഉദ്ഘാടനം ചെയ്തു

വലിയപറമ്പ (www.evisionnews.co): പ്രവാസ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ മലയാളികള്‍ മുസ്‌ലിം ലീഗിന് താങ്ങുംതണലുമായി സകലവും ത്യജിച്ച് ആശയറ്റ ആലംബഹീനര്‍ക്ക് ആശ്വാസ പ്രകാശപൂരിതമാകുന്നത് സര്‍ക്കാറുകള്‍ക്ക് പോലും അചിന്തനീയമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. പടന്നകടപ്പുറം എട്ടാം വാര്‍ഡ് യു.എ.ഇ കെഎംസിസി പതിനഞ്ചോളം കുടുംബങ്ങള്‍ക്ക് നല്‍കുന്ന മാസാന്തര സമാശ്വാസ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എന്‍.കെ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. പ്രോഗ്രം കണ്‍വീനര്‍ മുജീബ് പാണ്ട്യാല സ്വാഗതം പറഞ്ഞു. കെ.കെ അഹമ്മദ് ഹാജി പതാക ഉയര്‍ത്തി. യു.എ.ഇ പഞ്ചായത്ത് കെ.എം.സി.സി പ്രസിഡണ്ട് ഷുക്കൂര്‍ മാടക്കാല്‍, അല്‍ബദര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.കെ.സി സുലൈമാന്‍ ഹാജി, പടന്ന പഞ്ചായത്ത് നേതാക്കളായ ടി.കെ.സി മുഹമ്മദലി ഹാജി, പി.സി മുസ്തഫ ഹാജി, എച്ച്.എം കുഞ്ഞബ്ദുല്ല, കെ.എം.സി.സി വാര്‍ഡ് രക്ഷാധികാരികളായ ടി.കെ.പി അബ്ദുല്‍ ഖാദര്‍, യു. അബ്ദുല്‍ ഖാദര്‍ ഹാജി, ടി.കെ സഹീര്‍, വി.പി മുനീര്‍, യു.എം ജുനൈദ് പ്രസംഗിച്ചു. ബോള്‍ പേന കൊണ്ട് പ്രശസ്തരുടെ ആയിരം ചിത്രം വരച്ച് ശ്രദ്ധേയനായ ഷാജു ഗോപാലന്‍ വരച്ച എം.കെ മുനീറിന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad