ആദൂര്‍:(www.evisionnews.co)കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞ് മർദ്ദിച്ച ഒമ്പത് പേര്‍ക്കെതിരെ കേസ്. ദേലമ്പാടി മയ്യളയിലെ രവി(35)ക്കാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച രാത്രി ഏഴരയോടെ മയ്യളയില്‍ വെച്ചാണ് സംഭവം. വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ ബൈക്ക് തടഞ്ഞ് നിർത്തി ഒമ്പതംഗ സംഘം മർദ്ദിക്കുകയായിരുന്നുവെന്നു രവി പരാതിപ്പെട്ടു. രവിയുടെ പരാതിയില്‍ പ്രശാന്ത്, ശിവാനന്ദ, സദാനന്ദ, വിനയകുമാര്‍, രമേശന്‍, രാജ്കുമാര്‍ തുടങ്ങിയ ഒമ്പത് പേര്‍ക്കെതിരെയാണ് കേസെടുത്തത് . അതേസമയം പ്രശാന്തിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ രവിക്കെതിരേയും കേസെടുത്തു.
Post a Comment
0 Comments