മൊഗ്രാല്‍ (www.evisionnews.co): ക്രിക്കറ്റ് കളിക്കുന്നതിനിടെ കടലില്‍ പന്തെടുക്കാന്‍ പോയ യുവാവിനെ തിരമാലയില്‍ പെട്ട് കാണാതായിട്ട് മൂന്ന് ദിവസം കഴിഞ്ഞു. മൊഗ്രാല്‍ കൊപ്പളത്തെ ഖലീലിനെ (19) കണ്ടെത്തുന്നതിനായാണ് കടപ്പുറത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കാണാതായത്. യുവാവിനെ കണ്ടെത്താന്‍ ചൊവ്വാഴ്ചയും പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്.
ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ ഖലീല്‍ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കടലിലേക്ക് തറിച്ച പന്തെടുക്കാന്‍ പോകുന്നതിനിടെ തിരമാലയില്‍ പെട്ട് കാണാതായത്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ഖലീലിനെ കണ്ടെത്താത്തതില്‍ നാട് മുഴുവന്‍ കണ്ണീരോടെ പ്രാര്‍ത്ഥനയിലാണ്.
Post a Comment
0 Comments