Type Here to Get Search Results !

Bottom Ad

ഉത്തര്‍പ്രദേശില്‍ നിന്ന് നാല് ദിവസം മുമ്പ് കാണാതായ പതിനാറുകാരിയെ ബേഡകത്ത് കണ്ടെത്തി

മുന്നാട്:(www.evisionnews.co) ഉത്തര്‍പ്രദേശില്‍ നിന്ന് നാല് ദിവസം മുമ്പ് കാണാതായ പതിനാറുകാരിയെ ബേഡകത്ത് കണ്ടെത്തി.പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ട് പോയതാണെന്ന് കാണിച്ചാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.പെൺകുട്ടിയെ കണ്ടെത്താന്‍ സംഘം ബേഡകം പൊലീസിന്റെ സഹായം തേടുകയായിരുന്നു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടി പള്ളത്തിങ്കാല്‍ കുണ്ടം പാറ എന്ന സ്ഥലത്താണെന്ന് കണ്ടെത്തിയതോടെ അന്വേഷണം ഇങ്ങോട്ടേക്കും വ്യാപിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിക്കാണ് അന്വേഷണ സംഘം ഇവിടെ എത്തുകയും യുവാവിനോടൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad