Type Here to Get Search Results !

Bottom Ad

ജില്ലയിലെ വികസനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം:മന്ത്രി ഇ ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട് :(www.evisionnews.co)കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ എം എല്‍ എ മാരുടെ പ്രാദേശിക ആസ്തി വികസന പദ്ധതി, കാസര്‍കോട് വികസന പാക്കേജ്, സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എിന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യാഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് കാഞ്ഞങ്ങാട് എം എല്‍ എ കൂടിയായ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. 

കാസര്‍കോട് കളക്ടറേററ് കോഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ച് ലക്ഷം രൂപ വരെയുളള ആസ്തിവികസന പദ്ധതികള്‍ക്ക് ഇ-ടെണ്ടര്‍ ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ മടിക്കൈ ഗ്രാമപഞ്ചായത്തിലെ ചെരണത്തലയില്‍ ആറു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ പാലത്തിനുളള ടെണ്ടര്‍ ജനുവരി 30 നകം പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 2016-17 ല്‍ ആരംഭിച്ച വെളളരിക്കുണ്ട് റവന്യൂ ടവര്‍ നിര്‍മ്മാണത്തിനുളള പദ്ധതി ത്വരിതപ്പെടുത്തണം. 35 കോടി രൂപ വകയിരുത്തിയ ഹോസ്ദുര്‍ഗ് പാണത്തൂര്‍ റോഡ് വികസനം വേഗത്തിലാക്കണം. ഈ റോഡ് ദേശീയപാതയായി ഉയര്‍ത്തുന്നതിന്റെ പേരില്‍ പദ്ധതി നിര്‍ത്തിവെയ്ക്കരുതെന്ന് പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കാഞ്ഞങ്ങാട് ഫ്‌ളൈ ഓവര്‍, പടക്കാട് മേല്‍പാലം-വെളളരിക്കുണ്ട് റോഡ്, നീലേശ്വരം-ഇടത്തോട് റോഡ് എിന്നിവ പൂര്‍ത്തിയാക്കുന്നതിനു തുടര്‍നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad