Type Here to Get Search Results !

Bottom Ad

കരസേനാ റിക്രൂട്ട്മെന്റ് റാലി കോഴിക്കോട്ട്; വടക്കന്‍ ജില്ലക്കാര്‍ക്ക് അവസരം


കോഴിക്കോട്: (www.evisionnews.co)  വിവിധ തസ്തികകളിലേക്കുള്ള കരസേന റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ കോഴിക്കോട്ടെ ഈസ്റ്റ്ഹില്ലിലുള്ള ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസ് നടത്തുന്ന റാലിയില്‍ വടക്കന്‍ ജില്ലക്കാര്‍ക്കും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം. സോള്‍ജ്യര്‍ ടെക്നിക്കല്‍, നഴ്സിങ് അസിസ്റ്റന്റ്, ട്രേഡ്സ്മെന്‍, ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ 
ടെക്നിക്കല്‍, ജനറല്‍ ഡ്യൂട്ടി വിഭാഗങ്ങളിലായാണ് അവസരം. നിര്‍ദിഷ്ട ശാരീരിക യോഗ്യതകള്‍ക്ക് പുറമെ ഇനിപ്പറയുന്ന വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം.
റാലിയില്‍ പങ്കെടുക്കുന്നവര്‍ www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad