ബോവിക്കാനം (www.evisionnews.co): മഴയില്‍ വീട് തകര്‍ന്ന മല്ലം വാര്‍ഡിലെ നിര്‍ധന കുടുംബത്തിന് തിരുവോണനാളില്‍ കാരുണ്യഹസ്തവുമായി ടി.എം ചാരിറ്റി പ്രവര്‍ത്തകര്‍ എത്തി. ദിവസങ്ങള്‍ക്ക് മുമ്പ് മഴയില്‍ വീട് തകര്‍ന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ട മല്ലം വാര്‍ഡിലെ പവിത്രാവതിക്കാണ് വീടെടുക്കാനുള്ള സഹായധനവുമായി ടി.എം ചാരിറ്റി മുന്നോട്ടുവന്നത്. സഹായതുക
കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍ പവിത്രാവതിക്ക് തിരുവോണ നാളില്‍ കൈമാറി. ജാതി മതരാഷ്ട്രീയ അതിര്‍വരമ്പുകളില്ലാതെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി സഹായവും സേവനവും നല്‍കുന്ന ടി.എം ചാരിറ്റിയുടെ പ്രവര്‍ത്തനം സമൂഹം പ്രോത്സാഹിപ്പിക്കേണ്ട നന്മയാണെന്ന് ഡി.വൈ.എസ്.പി അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. വികസന സമിതി കണ്‍വീനര്‍ ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ബി.സി കുമാരന്‍, വേണുകുമാര്‍, മാധവന്‍ നമ്പ്യാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, ഹമീദ് മല്ലം, കെ.സി റഫീഖ്, ഷരീഫ് മല്ലത്ത്, ഉപേന്ദ്രന്‍ അമ്മങ്കോട്, ഹാരിസ് ബാലനടുക്കം, കെ.സി കുഞ്ഞാമു, പൊന്നപ്പന്‍, രാഘവന്‍ തെക്കെപള്ള പ്രസംഗിച്ചു.
Post a Comment
0 Comments