Type Here to Get Search Results !

Bottom Ad

ഓണത്തിന് വാമനജയന്തി ആസംസകള്‍ നേര്‍ന്ന് യോഗി: പൊങ്കാലയുമായി മലയാളികള്‍


കാസര്‍കോട് (www.evisionnews.co): ഓണത്തിന് വാമനജയന്തി ആസംസകള്‍ നേര്‍ന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഘപരിവാര്‍ കാഴ്ചപ്പാടനുസരിച്ച് ഓണം വാമനജയന്തിയായാണ് ആഘോഷിക്കുന്നത്. ഈ രീതിയിലാണ് യോഗി ആദിത്യനാഥ് വാമന ജയന്തി ആസംസകള്‍ നേര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ തവണ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് മലയാളികളുടെ പ്രതികരണത്തിന്റെ തീവ്രത മനസിലാക്കിയിരുന്നു. ഇത്തവണ അമിത് ഷാ ഓണാശംസകള്‍ നേര്‍ന്നെത്തിയപ്പോള്‍ ഷായുടെ കഴിഞ്ഞ വര്‍ഷത്തെ പോസ്റ്റിനു സമാന ചിത്രവുമായെത്തുകയായിരുന്നു യോഗി ആദിത്യനാഥ്.

മാവേലിയെ ചവിട്ടി നില്‍ക്കുന്ന വാമനന്റെ ചിത്രത്തോടൊപ്പം തന്റെ ചിത്രവുമുള്ള ആശംസാ കാര്‍ഡാണ് യോഗി പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിനു കീഴില്‍ കമന്റുകളുമായെത്തിയ മലയാളികള്‍ വാമന ജയന്തി ഇവിടെ വേണ്ടെന്നും ഓണാഘോഷമാണിവിടെ നടക്കുന്നതെന്നുമാണ് പറയുന്നത്. മലയാളത്തിലും നിരവധി കമന്റുകള്‍ പോസ്റ്റിനു കീഴില്‍ വന്നിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad