Type Here to Get Search Results !

Bottom Ad

മേക്കിംഗ് ഇന്ത്യ: ശിശുമരണത്തില്‍ രാജ്യം ഒന്നാമത്


ന്യൂഡല്‍ഹി (www.evisionnews.co): ശിശുമരണങ്ങള്‍ ഇന്ത്യയില്‍ തുടര്‍ക്കഥയാകുമ്പോള്‍ ലോകജനതക്ക് മുന്നിലും നാണം കേടായി ലാന്‍സെറ്റിന്റെ സര്‍വേഫലം. കഴിഞ്ഞ മാസങ്ങളില്‍ യു.പിയില്‍ മതിയായ ചികിത്സ കിട്ടാതെ നിരവധി കുട്ടികള്‍ മരിച്ചത് വാര്‍ത്തയായെങ്കിലും ഇത് പുതിയ പ്രതിഭാസം അല്ലെന്നാണ് ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച 'ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി 2016' ല്‍ നിന്നും മനസിലാകുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണ് ലാന്‍സെറ്റ് ലോകരാജ്യങ്ങളിലെ ശിശുമരണങ്ങള്‍ വിശകലനം ചെയ്യുന്നത്. ഗൊരഖ്പൂരില്‍ നിരവധി കുട്ടികള്‍ മരിച്ചത് ഇന്ത്യയില്‍ വര്‍ത്തയായെങ്കിലും അതിനേക്കാള്‍ ഭീകരമാണ് രാജ്യത്തെ ശിശുമരണങ്ങളുടെ നിരക്കെന്നാണ് കണക്കുകള്‍ പറയുന്നത്. 2016 ലെ കണക്കുകള്‍ പ്രകാരം അഞ്ചുവയസ്സിനു താഴെയുള്ള 0.9 ദശലക്ഷം ശിശുക്കളാണ് ഇന്ത്യയില്‍ മരിച്ചിട്ടുള്ളത്.

ലോകരാജ്യങ്ങളുടെ നിരയിലേക്ക് 'മേക്കിങ്ങ് ഇന്‍ ഇന്ത്യ', 'ഡിജിറ്റല്‍ ഇന്ത്യ' തുടങ്ങിയ പദ്ധതികളിലൂടെ രാജ്യം കുതിക്കാന്‍ ശ്രമിക്കുമ്പോഴാണ് ദരിദ്ര രാജ്യങ്ങളേക്കാള്‍ പിറകിലാണ് ഇന്ത്യയിലെ ശിശുമരണ നിരക്കെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 2016ല്‍ സംഭവിച്ച ശിശുമരണങ്ങളുടെ ഏറിയ പങ്കും ഇന്ത്യയിലാണെന്ന് സര്‍വേ പറയുന്നു.

കഴിഞ്ഞ വര്‍ഷം സംഭവിച്ച അഞ്ചുവയസിന് താഴെയുള്ള ശിശു മരണങ്ങളുടെ 24:8ശതമാനവും തെക്കേഷ്യയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പടിഞ്ഞാറന്‍ സഹാറ ആഫ്രിക്കയില്‍ 28:1 ശതമാനം ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍. 16:3 ശതമാനം ശിശുമരണങ്ങളാണ് കിഴക്കന്‍ സഹാറന്‍ ആഫ്രിക്കയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad