വിദ്യാനഗര്‍:(www.evisionnews.co)പൊയിനാച്ചിയിലെ പതിനാറുകാരിയെ നിരവധി തവണ പീഡിപ്പിച്ച ബദിയഡുക്ക സ്വദേശി അറസ്റ്റില്‍.ബദിയഡുക്ക, ചുള്ളിക്കാനയിലെ സി എച്ച് ബഷീര്‍(29) ആണ് അറസ്റ്റിലായത്. പതിനാറുകാരിയെ വിവാഹ വാഗ്‌ദാനം നല്‍കിയാണ് വിവിധ സ്ഥലങ്ങളില്‍ കോഡ് പോയി പീഡിപ്പിച്ചത്. വിദ്യാനഗര്‍ സി ഐ ബാബു പെരി ങ്ങോത്താണ് പ്രതിയെ അറസ്റ്റു ചെയ്‌ത ത് . പൊയ്‌നാച്ചിക്കു സമീപത്തെ പതിനാറുകാരിയാണ് പീഡനത്തിനു ഇരയായത്. പെണ്‍കുട്ടി നേരത്തെ ഡയറക്‌ട് മാര്‍ക്കറ്റിംഗ് രംഗത്തുണ്ടായിരുന്നു. ഇതിനിടയില്‍ ബദിയഡുക്കയില്‍ എത്തിയപ്പോള്‍ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്ന ബഷീറുമായി പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്‌തു. ഭാര്യയും രണ്ടു മക്കളുമുള്ള പ്രതി അക്കാര്യം മറച്ചുവച്ച് കൊണ്ട് പെണ്‍കുട്ടിക്കു വിവാഹ വാഗ്‌ദാനം നല്‍കുകയും ഇക്കഴിഞ്ഞ ജനുവരി മാസം മുതല്‍ നിരവധി തവണ പീഡിപ്പിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ചുള്ളിക്കാനയിലെ ആളൊഴിഞ്ഞ പറമ്പിലും മണിയമ്പാറയിലെ ഒരു വീട്ടിലും വച്ചായിരുന്നു പീഡനം.പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാവ് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തായത്. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ കര്‍ണ്ണാടക, കാര്‍വാറില്‍ വച്ച് പെണ്‍കുട്ടിയെ കണ്ടെത്തി. വിദ്യാനഗറിലെത്തിച്ച് വിശദമായ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തായത്. ഇതേ പെണ്‍കുട്ടിയെ മറ്റൊരാളും പീഡിപ്പിച്ചതിനു കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ് സംഭവം നടന്നത് കുമ്പളയിലായതിനാല്‍ അങ്ങോട്ടേക്ക് മാറ്റിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
Post a Comment
0 Comments