Type Here to Get Search Results !

Bottom Ad

ടോം ഉഴുന്നാലിലിന്‍റെ മോചനം; വത്തിക്കാന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഇടപെട്ട തെന്ന് ഒമാന്‍

ദില്ലി:(www.evisionnews.co) സിറിയയില്‍ ഐ.എസ് തീവ്രവാദികളുടെ തടവിലായിരുന്ന ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ ഇടപെട്ടത് വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ഒമാന്‍. ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന്റെ വാക്കുകളെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ഉഴുന്നാലിന്റെ മോചനത്തിനായി ഇടപെട്ടന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങളെ പൊളിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ശബ്ദകോലാഹലങ്ങള്‍ക്കാതെ നിശബ്ദമായാണ് വിദേശകാര്യ മന്ത്രാലയം ഫാ.ടോമിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചതെന്നും ഇപ്പോള്‍ വത്തിക്കാനിലുള്ള ടോം എപ്പോള്‍ ഇന്ത്യയില്‍ വരണമെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി  വി.കെ സിങ് പറഞ്ഞിരുന്നു. കേന്ദ്രത്തി 
ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചന ദ്രവ്യമൊന്നും നല്‍കിയിട്ടില്ലെന്നും പലതരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ രാജ്യം ഇക്കാര്യത്തില്‍ അവലംബിച്ചുവെന്നും അവ വെളിപ്പെടുക്കാനാവില്ലെന്നും വി.കെ സിങ് പറഞ്ഞിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad