Type Here to Get Search Results !

Bottom Ad

വേങ്ങര ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും


മലപ്പുറം : (www.evisionnews.co) വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ. കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ശനിയാഴ്ച ചേരുന്ന മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയേയും ചൊവ്വാഴ്ച തന്നെയാണ് പ്രഖ്യാപിക്കുക. രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ബിജെപിയും അറിയിച്ചു. മലപ്പുറത്ത് ചേരുന്ന ബിജെപി, എന്‍ഡിഎ നേതൃയോഗങ്ങള്‍ക്ക് ശേഷം ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. വലിയ പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ബിജെപിക്കുണ്ടായ ക്ഷീണം കണക്കിലെടുത്ത് ചിട്ടയായ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുമെന്ന് നേതൃത്വം അറിയിച്ചു.

അതിനിടെ, സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങി. വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുളള ചെറുപാര്‍ട്ടികളും ഇപ്രാവശ്യം വേങ്ങരയില്‍ പ്രചാരണത്തിനുണ്ടാകും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ മാറി നിന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ കൂടിയാണ് എസ്ഡിപിഐ ആദ്യം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അഭിഭാഷകനായ കെ.സി. നസീറാണ് സ്ഥാനാര്‍ഥി. കഴിഞ്ഞ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയുമെല്ലാം വേങ്ങരയില്‍ മല്‍സരിക്കുമെന്നാണ് സൂചന. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad