Type Here to Get Search Results !

Bottom Ad

കുതിരപ്പാടിയില്‍ വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

മായിപ്പാടി:(www.evisionnews.co) കുതിരപ്പാടിയില്‍ വീടു നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. മധൂര്‍, കുതിരപ്പാടിയിലെ വെങ്കിട്ടരമണ (60)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കുതിരപ്പാടി സുബ്രഹ്മണ്യ ക്ഷേത്ര റോഡിനു സമീപത്താണ് അപകടം. വീടു നിര്‍മ്മാണത്തിനു തറ നിര്‍മ്മിക്കുന്നതിനുള്ള ഫൗണ്ടേഷന്‍ കീറുകയായിരുന്നു വെങ്കിട്ടരമണയും കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നുപേരും. ഇതിനിടയില്‍ ആണ് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.കൂടെ ജോലി ചെയ്തു കൊണ്ടിരുന്നവരും നാട്ടുകാരും ചേര്‍ന്ന് മണ്ണ് നീക്കിയ ശേഷം ഇയാളെ അത്യാസന്ന നിലയില്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad