Type Here to Get Search Results !

Bottom Ad

ഗൗരിലങ്കേഷ് വധം; കുമ്പള പ്രസ് ഫോറം പ്രതിഷേധിച്ചു

കുമ്പള:(www.evisionnews.co) പത്രപ്രവർത്തകയും പ്രശസ്ത ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ കുമ്പള പ്രസ്ഫോറം ശക്തമായി പ്രതിഷേധിച്ചു.ആയുധങ്ങളുപയോഗിച്ച് മാധ്യമങ്ങളുടെ വായമൂടാനുള്ള ശ്രമം തികഞ്ഞ മൂഢത്വമാണെന്ന് യോഗം മുന്നറിയിപ്പ് നൽകി. 
പ്രസിഡന്റ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പ്രവർത്തകനും മഹാത്മ കോളേജ് മാനേജിങ് ഡയറക്ടറുമായ കെ എം എ സത്താർ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ലത്തീഫ് ഉളുവാർ, അബ്ദുൽ ലത്തീഫ് കുമ്പള, എന്നിവർ പ്രസംഗിച്ചു. ആരിഫ് മൊഗ്രാൽ, ഇസ്മയിൽ, അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.അബ്ദുല്ല കുമ്പള സ്വാഗതവും ലത്തീഫ് ഉപ്പള നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad