Type Here to Get Search Results !

Bottom Ad

സമരസപ്പെടുന്ന കാലത്തെ സമരമാണ് കെ ആര്‍ മീരയുടെ കഥകള്‍: വത്സന്‍ പിലിക്കോട്


കാസര്‍കോട്: കാസര്‍കോട് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ സാഹിത്യ ചര്‍ച്ച നടത്തി.കെ ആര്‍ മീരയുടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച സ്വച്ഛ ഭാരതി, സംഘിയണ്ണന്‍, മാധ്യമധര്‍മ്മന്‍ എന്നീ മൂന്ന് കഥകളെ ആസ്പദമാക്കി നടത്തിയ ചര്‍ച്ചയില്‍ പ്രശസ്ത സാംസ്‌കാരിക പ്രഭാഷകനും അധ്യാപകനുമായ ശ്രീ വത്സന്‍ പിലിക്കോട് വിഷയാവതരണം നടത്തി.

കെ ആര്‍ മീരയുടെ കഥകള്‍ കാലത്തിനെതിരെയുള്ള എഴുത്തുകാരന്റെ സമരത്തിന്റെ തുടക്കമാണെന്ന് ചര്‍ച്ച അഭിപ്രായപ്പെട്ടു. സാഹിത്യവേദി വൈസ് പ്രസിഡണ്ട് നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു.

ശ്രീപത്മനാഭന്‍ ബ്ലാത്തൂര്‍, എരിയാല്‍ അബ്ദുല്ല, എ.എസ് മുഹമ്മദ്കുഞ്ഞി, അമീന്‍ ഷാ കൊല്ലം, മധു എസ് നായര്‍, വിനോദ് കുമാര്‍ പെരുമ്പള, എം വി.സന്തോഷ് കുമാര്‍, കെ.എച്ച് മുഹമ്മദ്, സി.എല്‍ ഹമീദ്, രാഘവന്‍ ബെള്ളിപ്പാടി, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, റഹീം ചൂരി 
എന്നിവര്‍ സംസാരിച്ചു. സാഹിത്യവേദി സെക്രട്ടറി ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും മധൂര്‍ ഷെരീഫ് നന്ദിയും പറഞ്ഞു.

ഉല്ലാസ് ബാബു കെ.പി, ടി.എ ഷാഫി, റഹ്മാന്‍ കെ.റഹ്മാനിയ, കെ.പി എസ് വിദ്യാനഗര്‍, രവീന്ദ്രന്‍ പാടി, രാജേഷ് കുമാര്‍ ആര്‍ എസ്, ഇബ്രാഹിം ചെര്‍ക്കള, റൗഫ് ബാവിക്കര, ഉസ്മാന്‍ കടവത്ത്, ബഷീര്‍ ചേരങ്കൈ, ബാലകൃഷ്ണന്‍ ചെര്‍ക്കള, സി.കെ അജിത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad