Type Here to Get Search Results !

Bottom Ad

കൃഷ്ണന്‍ മാഷ് ആദരം: കാര്‍ട്ടൂണ്‍ ക്യാമ്പ് 16ന്

കാസര്‍കോട്:(www.evisionnews.co) കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണനെ കാസര്‍കോട് പൗരാവലി ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി 16ന് രാവിലെ 10 മണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാര്‍ട്ടൂണ്‍ ക്യാമ്പ് നടക്കും.കേരളത്തിലെ അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റുകളായ ടി.കെ സുജിത് (കേരള കൗമുദി), പി.വി കൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് സഗീര്‍, കെ.എ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ക്ലാസെടുക്കും. കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പ് ഡയറക്ടര്‍ ജി.ബി വത്സന്‍ ക്യാമ്പ് വിശദീകരണം നടത്തും. റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. ടി.കെ സുജിത്, ആര്‍ട്ടിസ്റ്റ് ടി. രാഘവന്‍, ജയന്‍ മാങ്ങാട്, അഡ്വ. പി.വി ജയരാജന്‍, ബിജു കാഞ്ഞങ്ങാട്, മുജീബ് പട്‌ള, അഡ്വ. ടി.വി ഗംഗാധരന്‍, കെ.വി കുമാരന്‍ മാഷ്, അഷ്‌റഫലി ചേരങ്കൈ പ്രസംഗിക്കും. എ.എസ് മുഹമ്മദ് കുഞ്ഞി സ്വാഗതവും ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി നന്ദിയും പറയും.

Post a Comment

0 Comments

Top Post Ad

Below Post Ad