Type Here to Get Search Results !

Bottom Ad

അബുദാബിഉദുമ പഞ്ചായത്ത് കെ എം സി സി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും പ്രവർത്തക കൺവെൻഷനും നടന്നു

അബൂദാബി:(www.evisionnews.co) അബുദാബി ഉദുമ പഞ്ചായത്ത് കെ എം സി സി 2018 - 2021 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിനും പ്രവർത്തക കൺവെൻഷനും അബൂദാബി മദീന  സായിദിൽ ചേർന്നു.മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം മുസ്ലി ലീഗ് ഉദുമ മണ്ഡലം ട്രഷറർ ഹമീദ് മാങ്ങാട് പഞ്ചായത്ത് കെ എം സി സി ട്രഷറർ സി എ ച്ച് മുഹമ്മദിന് നൽകി നിർവഹിച്ചു.പ്രവർത്തക കൺവെൻഷൻ പഞ്ചായത്ത് കെ എം സി  സി പ്രസിഡണ്ട് സലാം ആലൂരിന്റെ  അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്റട്ടറി മുജീബ് മൊഗ്രാൽ ഉദ്ഘാടനനം ചെയ്തു. കഴിഞ്ഞ രണ്ടര വർഷത്തെ പ്രവർത്തന കാലയളവിൽ അറൂസ് റഹ്മ മാംഗല്യ പദ്ധതി അടക്കം  നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി  മുപ്പത് ലക്ഷത്തോളം രൂപ അർഹരായവർക്ക് വിതരണം ചെയ്ത കമ്മിറ്റിയുടെ പ്രവർത്തനം കൺവെൻഷൻ വിലയിരുത്തി. അനീസ് മാങ്ങാട് ,പി കെ അഷറഫ് ,നൗഷാദ് മിഹ്റാജ്,  റഫീഖ് മാങ്ങാട്, സമീർ കോട്ടിക്കുളം, ആലൂർ ഷാഫി സംസാരിച്ചു. ആബിദ് നാലാംവാതുക്കൽ സ്വാഗതവും സാദാത്ത് മുക്കുന്നോത്ത് നന്ദിയും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad