കൊച്ചി:(www.evisionnews.co) ജിഎസ്ടി നിലവിൽ വന്ന് ഒരു മാസം പിന്നിട്ടപ്പോൾ മിക്ക നിത്യോപയോഗ സാധനങ്ങളുടേയും വിലയിൽ വൻ വർദ്ധനയാണ് ഉണ്ടായത്. വില കുറയുമെന്ന് പറഞ്ഞ് സർക്കാർ പ്രസിദ്ധീകരിച്ച നൂറിന പട്ടികയിലെ മിക്ക ഉൽപ്പന്നങ്ങൾക്കും വില കൂടുകയാണ് ഉണ്ടായത്.
പലചരക്ക് കടയിൽനിന്ന് നിന്നുതന്നെ തുടങ്ങാം. വിലക്കയറ്റത്തിന്‍റെ വഴിയറിയാൻ ശർക്കരയുടെ വില പരിശോധിച്ചാൽ മതി. മുമ്പ് ശർക്കരക്ക് 7.6 ശതമാനം നികുതിയുണ്ടായിരുന്നു. ഇപ്പോൾ നികുതി പൂജ്യം. നികുതി ഒഴിവായപ്പോൾ ശർക്കരവില നാല് രൂപയെങ്കിലും കുറയേണ്ടിടത്ത് പത്ത് രൂപ കൂടി. കൃഷിനാശം, ലോറി സമരം, വ്യാപാര തർക്കം, അങ്ങനെ വിപണിയെ സ്വാധീനിക്കുന്ന കാര്യമായ സംഭവങ്ങളൊന്നും ഉണ്ടായില്ല. പിന്നെ എന്തുണ്ടായി ഒരു കാര്യം മാത്രം ജിഎസ്ടി വന്നു.
8.9 ശതമാനം നികുതിയുണ്ടായിരുന്ന പഞ്ചസാരക്ക് ജിഎസ്ടി പ്രകാരം ഇപ്പോൾ നികുതി 5 ശതമാനമായി. വില 2 രൂപയെങ്കിലും കുറയേണ്ടതാണ്. കൃത്രിമ വിലക്കയറ്റം ഉണ്ടാക്കിയത് നിർമ്മാതാക്കളും വൻകിട വിതരണക്കാരും. ധനമന്ത്രിയുടെ പട്ടികയിലെ വില കുറയേണ്ട മിക്ക ഉൽപ്പന്നങ്ങളുടേയും കാര്യത്തിൽ സംഭവിച്ചത് ഇതുതന്നെ.
Post a Comment
0 Comments