Type Here to Get Search Results !

Bottom Ad

കേസില്‍ നാദിര്‍ഷയെ പ്രതി ചേര്‍ത്തിട്ടില്ല’;അന്വേഷണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി (www.evisionnews.co):നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍(ഡി.ജി.പി.)മഞ്ചേരി ശ്രീധരന്‍ നായര്‍. കേസില്‍ നാദിര്‍ഷയെ പ്രതി ചേര്‍ത്തിട്ടില്ലെന്നും തല്‍ക്കാലം അറസ്റ്റ് ഉണ്ടാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണക്കുകയായിരുന്നു കോടതി.


കേസിന്റെ അന്വേഷണം സിനിമാക്കഥ പോലെയാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഓരോ മാസവും ഓരോ പ്രതികളെ അറസ്റ്റ് ചെയ്യുകയാണോയെന്ന് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചു. അന്വേഷണം ആരെയെങ്കിലും തൃപ്തിപെടുത്തുന്നതിന് വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ ക്രിമിനല്‍ ചട്ടപ്രകാരമായിരിക്കണം നടപടി. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കേസ് സംബന്ധിച്ച ചര്‍ച്ചകള്‍ പരിധി വിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി അറിയിച്ചു.



നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നാദിര്‍ഷക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നത് വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുത്. വെള്ളിയാഴ്ച ഹാജരാകാനാണ് നാദിര്‍ഷക്ക് കോടതി നിര്‍ദേശം നല്‍കിയത്. ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും. പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad