Type Here to Get Search Results !

Bottom Ad

വി.എൻ.എ ഇൻഡസ്ട്രിയൽ നാഷണൽ കബഡി ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം അഞ്ചിന്

കാസർകോട്:(www.evisionnews.co) സംസ്ഥാന - ജില്ലാ കബഡി അസോസിയേഷന്റെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റും നാസ്ക് ഉദുമയും , ഏവീസ് ഗ്രൂപ്പ് ഉദുമയും സംയുക്തമായി 2018 ജനുവരി 18 മുതൽ 21 വരെ ഉദുമ പള്ളത്ത് സംഘടിപ്പിക്കുന്ന വി.എൻ.എ ഇൻഡസ്ട്രിയൽ നാഷണൽ കബഡി ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം സെപ്തംബർ അഞ്ചിന് നാല് മണിക്ക് ഉദുമ പള്ളം രഞ്ജീസ് തിയേറ്ററിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാനുമായ കെ .അഹമ്മദ് ഷെരീഫിന്റെ അധ്യക്ഷതയിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചലചിത്ര താരം ജയസൂര്യ ലോഗോ പ്രകാശനം ചെയ്യും. എറ്റവും നല്ല ലോഗോയ്ക്കുള്ള സമ്മാനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ വിതരണം ചെയ്യും. ടൂർണമെന്റ് വർക്കിംഗ് ചെയർമാൻ കേവീ സ് ബാലകൃഷ്ണൻ , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് പ്രസിഡണ്ടും ടൂർണമെന്റ് കൺവീനറുമായ എ. വി. ഹരിഹര സുധൻ പ്രസംഗിക്കും.
കേരളത്തിൽ ആദ്യമായി നടക്കുന്ന ചാമ്പ്യൻഷിപ്പിനെ വൻ വിജയമാക്കാൻ ഉദുമയിൽ ഒരുക്കങ്ങൾ ആരംഭിച്ചതായി ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
70 പ്രോ കബഡി താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഇന്ത്യൻ ടീമിലേക്കുള്ള കളിക്കാരെ ചാമ്പ്യൻഷിപ്പിൽ തെരഞ്ഞെടുക്കും.
എയർ ഇന്ത്യ, എച്ച്.എ. എൽ. ബാംഗ്ലൂർ, ഭാരത് പെട്രോളിയം, ഒ.എൻ.ജി.സി, ഇന്ത്യൻ ആർമി, റെയിൽവേ, മഹേന്ദ്ര ആന്റ് മഹേന്ദ്ര, ഇന്ത്യൻ നേവി, മൈസൂർ ബാങ്ക്, വിജയ ബാങ്ക് തുടങ്ങി 26 ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് സംഘാടകർ പറഞ്ഞു.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.അഹമ്മദ് ഷെരീഫ്, വർക്കിംഗ് ചെയർമാൻ കേവീസ് ബാലകൃഷ്ണൻ, ജനറൽ കൺവീനർ എ.വി.ഹരിഹര സുധൻ, ട്രഷറർ അഷറഫ് മൊട്ടയിൽ, നാസ്ക് രക്ഷാധികാരി എം.ബി അബ്ദുൽ കരീം, ഏവീസ് ബാലകൃഷ്ണൻ, ഷരീഫ് നാലാം വാതുക്കൽ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad