കൊല്ലം:(www.evisionnews.co) അപകടത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിലായവർക്ക് ആശുപത്രികൾ ചികിൽസ നൽകുന്നു എന്നത് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതരാവസ്ഥയിലുള്ളവർക്ക് നിയമപ്രകാരം ചികിൽസ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളജുകളെയും താലൂക്ക്, ജില്ലാ ആശുപത്രികളെയും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ആക്കി മാറ്റും. കൊല്ലം ജില്ലാ ആശുപത്രയിൽ എംആർഐ സ്കാൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരുക്കേറ്റു ഗുരുതരാവസ്ഥയിൽ ആയവരുടെ കയ്യിൽ പണമുണ്ടോ ഇല്ലയോ എന്നു നോക്കേണ്ട കാര്യമില്ല. അവർക്കു നിർബന്ധമായും ആശുപത്രികളിൽ ചികിൽസ നൽകണം. നിയമപ്രകാരം ചികിൽസ നൽകാത്തവർക്കെതിരെ പിന്നീട് നിയമ നടപടികൾ ഉണ്ടാകും. നിയമം നിയമത്തിന്റെ വഴിക്കു പോകും. ആർക്കും അതിൽ നിന്നു മാറി നിൽക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post a Comment
0 Comments