Type Here to Get Search Results !

Bottom Ad

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന:എട്ട് കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി:(www.evisionnews.co) ഞായറാഴ്ച നടക്കാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി എട്ട് മന്ത്രിമാര്‍ രാജിവെച്ചു. നൈപുണ്യ വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി, ജലവിഭവ മന്ത്രി ഉമാ ഭാരതി, കൃഷിമന്ത്രി രാധാ മോഹന്‍ സിങ്, സഞ്ജീവ് ബല്‍യാന്‍, ഫഗ്ഗന്‍ സിങ് കുലസ്‌തെ, കല്‍രാജ് മിശ്ര, ബന്ദാരു ദത്തത്രേയ  എന്നിവരാണ് രാജിവെച്ചത്. 2019 തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഇവരുടെ രാജിയെന്നും പുനഃസംഘാടനത്തില്‍ എന്‍.ഡി.എയിലെ പുതിയ സഖ്യകക്ഷികള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷമായിരിക്കും പുനഃസംഘാടനം.
മധ്യപ്രദേശിലെ മന്ദ്‌സോറിലെ കര്‍ഷക പ്രക്ഷോഭം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് രാധാ മോഹന്‍ സിങിന് കസേര നഷ്ടമാക്കിയത്. അതേസമയം, രാജീവ് പ്രതാപ് റൂഡിയെയും ഉമാ ഭാരതിയെയും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി പാര്‍ട്ടിയില്‍ സജീവമാകുന്നതിനു വേണ്ടിയാണ് ചുമതലകളില്‍ നിന്ന് നീക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad