കാസര്‍കോട്: (www.evisionnews.co)ആളുകള്‍ നോക്കിനില്‍ക്കേ അജ്ഞാത ന്‍ പുഴയില്‍ ചാടി.പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ ആരംഭിച്ചു. ഇ ന്ന് രാവിലെ എട്ടുമണിയോടെയാണ് ചന്ദ്രഗിരി പാലത്തിനു മുകളില്‍ നിന്നും അജ്ഞാത ന്‍ പുഴയില്‍ ചാടിയത്.
സംഭവം കണ്ട ഒരാള്‍ ഫയര്‍ഫോഴ്സിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
കാസര്‍കോട് ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി വി അശോകന്‍, ഫയര്‍മാന്‍മാരായ ഉമേശന്‍, ഗണേശന്‍ കിണറ്റിന്‍കര, വി സുരേഷ് കുമാര്‍, സജിത്ത്, ഹോം ഗാര്‍ഡുമാരായ രാമചന്ദ്രന്‍, അനന്തന്‍, രവീന്ദ്രന്‍ എന്നിവരുടേയും കാസര്‍കോട് ടൗണ്‍ എസ് ഐയുടേയും നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തിവരികയാണ്. കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ആളാണ് പുഴയില്‍ ചാടിയതെന്നാണ് സൂചന.
Post a Comment
0 Comments