അലഹബാദ്:(www.evisionnews.co) യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പ്രതിയാക്കപ്പെട്ട 2007ലെ ഗോരഖ്പുർ കലാപക്കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ഇടപെടൽ. കേസ് ഡയറിയും യഥാർഥ രേഖകളും ഉടനടി ഹാജരാക്കാൻ കോടതി നിർദേശം നൽകി. ആദിത്യനാഥ് ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നൽകാതിരുന്ന ഉത്തരവും സമർപ്പിക്കണമെന്നും ജസ്റ്റിസുമാരായ കൃഷ്ണ മുരാരിയും അഖിലേഷ് ചന്ദ്ര ശർമയും അടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു.
ഗോരഖ്പുർ സ്വദേശികളായ പർവേസ് പർവാസ്, അസദ് ഹയാത്ത് എന്നിവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഗോരഖ്പുരിൽനിന്ന് അഞ്ചുതവണ എംപിയായ യോഗി ആദിത്യനാഥിനെക്കൂടാതെ, അന്ന് നഗരത്തിന്റെ മേയറായിരുന്ന അഞ്‍ജു ചൗധരി, എംഎൽഎ രാധാ മോഹൻദാസ് അഗർവാൾ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. കേസ് ഈ മാസം 11ന് വീണ്ടും പരിഗണിക്കും.
Post a Comment
0 Comments