Type Here to Get Search Results !

Bottom Ad

ബി.കെ ഹാജി ദുരിതരുടെ പ്രയാസങ്ങൾ നെഞ്ചേറ്റിയ നേതാവ്- ഖമറുദ്ധീൻ


മുളിയാർ:(www.evisionnews.co) നാടിന്റെ വികസന സ്വപ്നങ്ങൾ നെഞ്ചേറ്റി ദുരിതവും പ്രയാസവും പേറി നടക്കുന്ന മനുഷ്യർക്കായി ജീവിതംമാറ്റിവെച്ച് കളങ്കരഹിതമായ പൊതുസേവനം നടത്തിയ മാതൃക വ്യക്തിത്വമായിരുന്നു മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടായിരിക്കെ മരണമടഞ്ഞ ബി.കെ.അബ്ദുൽ റഹിമാൻ ഹാജിയെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ധീൻ അഭിപ്രായപ്പെട്ടു.മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ബോവിക്കാനം ബി.ഉമ്മർ സ്മാരക സൗധത്തിൽ നടത്തിയ ബി.കെ.ഹാജി അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഖാദർ ആലൂർ സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് 
മണ്ഡലം ജനറൽ സെക്രട്ടറി എ.ബി.ശാഫി, ഡി.സി.സി.സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാർ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി.മുഹമ്മദ്കുഞ്ഞി, ജനറൽ സെക്രറി എസ്.എം.മുഹമ്മദ്കുഞ്ഞി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി,യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, എസ്.ടി.യു.ജില്ലാ ജനറൽ സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിബി.സി.കുമാരൻ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിഎം.എസ്.ഷുക്കൂർ, മുസ്ലിംലീഗ്‌,പോഷക സംഘടനാഭാരവാഹികളായ എം.കെ.അബ്ദുൽ റഹിമാൻ,ബി.എം.അഷ്റഫ്, അബ്ബാസ് കൊളച്ചപ്, ബി.എം.ഹാരിസ്ബാലനടുക്കം, ബി.കെ.ഹംസ, അബ്ദുൾ റഹിമാൻ ബെളളി പാടി, മുസ്തഫ ബിസ്മില്ല, അബ്ദുൽ ഖാദർകുന്നിൽ, അബ്ദുൽ റഹിമാൻ ബസ് സ്റ്റാന്റ്, ഷെരീഫ് മല്ലത്ത്, അഷ്‌റഫ് ബോവിക്കാനം, ഹംസ ചോയിസ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad