Type Here to Get Search Results !

Bottom Ad

ഡോ. സുബ്ബറാവു രാഷ്ട്രീയ വിശുദ്ധിയുടെ ആള്‍രൂപം: മന്ത്രി ചന്ദ്രശേഖന്‍


കാസര്‍കോട്: സ്വാതന്ത്ര്യ സമര സേനാനിയും പാര്‍ലമെന്റേറിയനും മന്ത്രിയും കര്‍ഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രമുഖ നേതാവുമായിരുന്ന ഡോക്ടര്‍ സുബ്ബറാവുവിന്റെ പതിനാലാം ചമരവാര്‍ഷികം ആചരിച്ചു. രാവിലെ മഞ്ചേശ്വരത്തെ സ്മൃതി മണ്ഡപത്തില്‍ പ്രഭാതഭേരിയും പതാക ഉയര്‍ത്തലും നടന്നു. ഉച്ചയ്ക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ വിശുദ്ധികൊണ്ട് ഏവരുടേയും ആദരവ് പിടിച്ചുപറ്റിയ സര്‍വ്വോദരണീയനായ കമ്മ്യൂണിസ്റ്റാണ് ഡോക്ടര്‍ സുബ്ബറാവുവെന്ന് മന്ത്രി പറഞ്ഞു. ഉന്നതമായ തത്വചിന്തയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് അരനൂറ്റാണ്ടിലേറെക്കാലം പൊതുപ്രവര്‍ത്തന രംഗത്ത് പ്രകാശം ചൊരിഞ്ഞുനിന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഡോക്ടറുടെ ജീവിതം കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്നുമൊരു വഴികാട്ടിയായിരുന്നു. ആ വലിയ മനുഷ്യന്റെ കീഴില്‍ പൊതുപ്രവര്‍ത്തനം നടത്താന്‍ സാധിച്ചത് വലിയൊനുഗ്രമാണെന്നു മന്ത്രി പറഞ്ഞു.
ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെയുള്ള പോരാട്ടത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരള, കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ വളര്‍ത്തിയെടുത്ത നേതാവാണ് സുബ്ബറാവു. ഒരു കാലഘട്ടത്തിന്റെ പടനായകനായിരുന്നു കമ്മ്യൂണിസ്റ്റ് ആദര്‍ശവും ധര്‍മനിഷ്ഠയും എന്നും മുറുകെ പിടിച്ച സുബ്ബറാവു നേതാവെന്ന നിലയിലും മന്ത്രിയെന്ന നിലയിലും സര്‍വോപരി സാമൂഹിക പ്രവര്‍ത്തകനായും ചെയ്ത സേവനം അത്യുത്തര കേരളത്തിന് മറക്കാനാവാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ആധ്യക്ഷം വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗങ്ങളായ കെ വി കൃഷ്ണന്‍, ടി കൃഷ്ണന്‍, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ വി രാജന്‍, എം അസിനാര്‍, ഡോ. സുബ്ബറാവുവിന്റെ മകന്‍ അഡ്വ. അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ അസി. സെക്രട്ടറി ബി വി രാജന്‍ സ്വാഗതം പറഞ്ഞു.



Post a Comment

0 Comments

Top Post Ad

Below Post Ad