Type Here to Get Search Results !

Bottom Ad

കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് എയര്‍പോര്‍ട്ടില്‍ നിന്നും രക്ഷപ്പെട്ട കഞ്ചാവു കടത്തുകാരന്‍ പിടിയില്‍


കാസര്‍കോട് (www/evisionnews.co): കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും രക്ഷപ്പെട്ട കഞ്ചാവ് കടത്തുകാരന്‍ കാസര്‍കോട്ട് പിടിയില്‍. ചേരങ്കൈയിലെ മുഹമ്മദ് ഹനീഫ (45)യാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ പിടിയിലായത്. 

ദോഹയിലേക്ക് പോകാന്‍ വെള്ളിയാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയ ഹനീഫയെ ബാഗില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പിടിച്ചുവെക്കുകയായിരുന്നു. എന്നാല്‍ കുറച്ചു സമയത്തിന് ശേഷം ടോയ്‌ലെറ്റില്‍ പോകാനെന്ന് പറഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച ശേഷം നാട്ടിലേക്ക് മുങ്ങുകയായിരുന്നു. തുടര്‍ന്ന് പിടികൂടിയ രേഖകളിലെ അഡ്രസ് വെച്ച് കസ്റ്റംസ് അധികൃതര്‍ കാസര്‍കോട്ട് തിരച്ചില്‍ നടത്തുകയും ഹനീഫയെ പിടികൂടുകയുമായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad